Advertisement

ഐപിഎൽ ഓൾ സ്റ്റാർസ് മത്സരം ഉപേക്ഷിച്ചു എന്ന് റിപ്പോർട്ട്

February 20, 2020
Google News 2 minutes Read

ഐപിഎൽ സീസണു മുന്നോടിയായി നടത്തുമെന്നറിയിച്ച ഓൾ സ്റ്റാർസ് മത്സരം ഉപേക്ഷിച്ചു എന്ന് റിപ്പോർട്ട്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ ആശയം ഇക്കൊല്ലം എന്തായാലും നടക്കാൻ സാധ്യതയില്ലെന്ന് മുംബൈ മിററാണ് റിപ്പോർട്ട് ചെയ്തത്.

ആശയത്തോട് നേരത്തെ തന്നെ ഫ്രാഞ്ചൈസികൾ വിമുഖത പ്രകടിപ്പിച്ചിരുന്നു. പ്രമോഷൻ സമയത്ത് താരങ്ങളെ മത്സരത്തിനയക്കുന്നത് ശരിയാവില്ല എന്നായിരുന്നു ക്ലബ് ഉടമകളുടെ നിലപാട്. താരങ്ങൾക്ക് പരുക്കേറ്റാൽ പ്രതിസന്ധിയുണ്ടാവും എന്നതും ഫ്രാഞ്ചൈസികളെ ഓൾ സ്റ്റാർസ് മാച്ചിൽ നിന്ന് പിന്നോട്ടടിച്ചിരുന്നു. ഫ്രാഞ്ചസി ഉടമകളോട് കൃത്യമായി സംസാരിക്കാതെയാണ് ഓൾ സ്റ്റാർസ് മാച്ച് എന്ന ആശയം മുന്നോട്ടു വെച്ചതെന്നും സൂചനയുണ്ട്. ഇതൊക്കെ കൊണ്ടാണ് മത്സരം ഉപേക്ഷിച്ചതെന്ന് മുംബൈ മിറർ പറയുന്നു.

ഓൾ സ്റ്റാർസ് മത്സരം മാർച്ച് 25നു നടക്കുമെന്നായിരുന്നു റിപ്പോർട്ട്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാവും മത്സരം എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെയൊക്കെ മുംബൈ മിറർ തള്ളി.

ഉത്തര–പൂർവ മേഖലകളിൽ നിന്നുള്ള ടീമുകളിൽ നിന്നുള്ള താരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ടീമും ദക്ഷിണ–പടിഞ്ഞാറൻ മേഖലയിലെ ടീമുകളിൽ നിന്നുള്ള താരങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു ടീമും തമ്മിലാണ് ഓൾ സ്റ്റാർസ് മത്സരം നിശ്ചയിച്ചിരുന്നത്.

അതേ സമയം, മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.

ഇത്തവണ ഡബിൾ ഹെഡറുകൾ ഞായറാഴ്ച മാത്രമേയുള്ളൂ. ശനിയാഴ്ചത്തെ രണ്ട് മത്സരങ്ങൾ ഒഴിവാക്കി. ആറ് ഞായറാഴ്ചകളിൽ മാത്രമാണ് ഡബിൾ ഹെഡറുകൾ ഉള്ളത്. അതുകൊണ്ട് തന്നെ 50 ദിവസങ്ങൾ നീളുന്ന സീസണായിരിക്കും ഇത്തവണ ഉണ്ടാവുക.

Story Highlights: IPL 2020 All-Stars game unlikely to be held ahead of season 13

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here