Advertisement

രാജ്യാന്തര സമ്പദ്ഘടനയ്ക്ക് ഇറാന്‍ ഭീഷണി :സൗദി

February 20, 2020
1 minute Read

രാജ്യാന്തര സമ്പദ്ഘടനയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇറാന്‍ പിന്തുടരുന്നതെന്ന് സൗദി അറേബ്യ. പശ്ചിമേഷ്യയില്‍ സമാധാനം ഇല്ലാതാക്കുന്നതിന് പിന്നിലും ഇറാനാണെന്ന് സൗദി മന്ത്രി സഭാ യോഗം കുറ്റപ്പെടുത്തി. പക്വതയില്ലാത്ത നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് ഇറാന്‍ പിന്തുടരുന്നത്. ഇത് പശ്ചിമേഷ്യയിലും രാജ്യാന്തര തലത്തിലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. യമന്‍ സംഘര്‍ഷം അവസാനിപ്പിക്കണം. അതിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യം. ഇതിനെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്ന് റിയാദ് അല്‍ യമാമ കൊട്ടാരത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യാഗം വ്യക്തമാക്കി.

കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് സെന്റര്‍ യമന്‍ പൗരന്‍മാരുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ ഹൂതികളുടെ പ്രകോപനങ്ങള്‍ ജീവികാരുണ്യ പ്രവര്‍ത്തനങ്ങളെ പോലും തടസപ്പെടുത്തുന്നു. ഹൂതി അക്രമം തുടര്‍ന്നാല്‍ ജീവകാരുണ്യ സഹായങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കുമെന്നും മന്ത്രി സഭ മുന്നറിയിപ്പ് നല്‍കി. സൗദി ഇംപോര്‍ട്ട്, എക്സ്പോര്‍ട്ട് ബാങ്ക് സ്ഥാപിക്കുന്നതിനുളള നിയമങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ രാജ്യങ്ങളുമായുളള നയതന്ത്ര കരാറുകളും മന്ത്രിസഭാ യോഗം അംഗീകരിച്ചു.

Story Highlights- Iran threatens international economy: Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top