അർബുദ ശസ്ത്രക്രിയക്കിടെ വയലിൻ വായിച്ച് രോഗി

തലച്ചോറിലെ അർബുധമുഴ നീക്കം ചെയ്യുന്നതിനിടെ വയലിൻ വായിച്ച് രോഗി. ലണ്ടനിലെ കിംഗ്‌സ് കോളജ് ഹോസ്പിറ്റലിൽ ജനുവരി 31നാണ് ഇ അപൂർവ ശസ്ത്രക്രിയ നടന്നത്. അമ്പത്തി മൂന്നുകാരിയായ ഡാഗ്മർ ടേണർ എന്ന സംഗീതജ്ഞയാണ് തലച്ചോറിലെ അർബുദം നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയക്കിടെ വയലിൻ വായിച്ചത്.

ഇടതു കൈയ്യുടെ ചലന ശേഷി നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തുള്ള ട്യൂമറിന്റെ 90 ശതമാനവും വിജയകരമായി നീക്കം ചെയ്തു. ടേണറുടെ സംഗീത വൈദഗ്ധ്യത്തിനു കോട്ടം തട്ടാതിരിക്കാനാണ് ശസ്ത്രക്രിയയുടെ പകുതിയിൽ ടേണറെ അബോധാവസ്ഥയിൽ നിന്ന് ഉണർത്തി വയലിൽ വായിക്കാൻ അനുവദിച്ചതെന്ന് പിയാനോ വിദഗ്ദർകൂടിയായ ന്യൂറോ സർജൻ കീമാഴ്‌സ് അഷ്ഖൻ പറയുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം മൂന്നു ദിവസത്തിനകം ആശുപത്രിവിട്ട ടേണർ ഇപ്പോൾ സുഖമായി വയലിൻ വായിക്കുന്നുണ്ട്. മാത്രമല്ല, വയലിൻ വായിക്കാനുള്ള കഴിവ് തനിക്ക് നഷ്ടപ്പെടുന്നു എന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും സംഗീത്തിൽ ബിരുദമുള്ള ഡോക്ടർക്ക് തന്റെ മനോഗതം മനസിലാക്കാന് കഴിഞ്ഞുവെന്നും ടേണർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top