അമേരിക്കൻ ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് റിച്ചാർഡ് ഗ്രെനെലിനെ നിയമിച്ച് ട്രംപ്

അമേരിക്കൻ ദേശീയ ഇന്റലിജൻസ് വിഭാഗത്തിന്റെ ഡയറക്ടറായി റിച്ചാർഡ് ഗ്രെനെലിനെ നിയമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ ജർമനിയിലെ അമേരിക്കൻ സ്ഥാനപതിയാണ് ഗ്രനെൽ. എന്നാൽ, ഗ്രെനെലിനെ ഡയറക്ടറായി നിയമിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഇത് സ്ഥിരം പദവിയല്ലാത്തതിനാൽ സൈനറ്റിന്റെ അംഗീകാരം നിയമനത്തിന് വേണ്ടി വരില്ല. നിലവിൽ ആക്ടിംഗ് ഡയറക്ടറായ ജോസഫ് മഗ്വയറിന്റെ കാലാവധി മാർച്ചിൽ അവസാനിക്കാനിരിക്കെയാണ് ഗ്രെനലിന്റെ നിയമനം. ജർമനിയിലെ സ്ഥാനപതി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രെനലിനൊപ്പം പ്രവർത്തിക്കുന്നതിന് താൻ കാത്തിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ജോസഫ് മഗ്വയറിന്റെ മികച്ച സേവനങ്ങൾക്ക് നന്ദി പറയുന്നുവെന്ന് പറഞ്ഞ ട്രംപ് അദ്ദേഹത്തെ മറ്റേതെങ്കിലും പദവിയിൽ നിയമിക്കുമെന്ന സൂചനയും നൽകി.

അതേസമയം, റിച്ചാർഡ് ഗ്രെനെലിനെ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി നിയമിച്ചതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇന്റലിജൻസിനെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണിതെന്നും അത്തരമൊരു പദവി അലങ്കരിക്കാനുള്ള യാതൊരു യോഗ്യതയും ഗ്രെനെലിന് ഇല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top