കോണ്‍ഗ്രസ് അധ്യക്ഷ പദവി; നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷം

കോണ്‍ഗ്രസ് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷം. അധ്യക്ഷ പദം ഗാന്ധി കുടുംബത്തിന് പുറത്തേയ്ക്ക് പോകണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയ ഷീല ദീക്ഷിതിന്റെ മകനെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിമര്‍ശിച്ചു.
ഗാന്ധി കുടുംബത്തില്‍ നിന്ന് അധ്യക്ഷ പദവി മറ്റുള്ളവരിലേക്ക് എത്തിയാലെ കോണ്‍ഗ്രസ് മടങ്ങിവരൂ എന്ന നിലപാടിലാണ് ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത്. ജനാര്‍ദന്‍ ദ്വിവേദിയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും സന്ദീപിന് പിന്തുണ നല്‍കി.
പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി വീരപ്പ മെയ്‌ലി അടക്കമുള്ളവരും ഇന്നലെ രംഗത്തെത്തി. ഏതായാലും ഇടവേളയ്ക്ക് ശേഷം ഉയര്‍ന്ന അധ്യക്ഷപദവി വാദ പ്രതിവാദത്തില്‍ അസ്വസ്ഥയാണ് സോണിയാ ഗന്ധി.
രാഹുലിനെ ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷ പദവിയില്‍ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ സന്ദീപ് ദീക്ഷിത് ഉന്നയിച്ച വിമര്‍ശനത്തോട് രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചത്.
Story Highlights: Congress president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here