അടിച്ചമർത്തപ്പെട്ട ജനതയുടെ ശബ്ദമാകാൻ കഴിഞ്ഞതിലൂടെയാണ് നാടകം ജനകീയമായത്: ഇ പി ജയരാജൻ

അടിച്ചമർത്തപ്പെട്ട ജനതയുടെ ശബ്ദമാകാൻ കഴിഞ്ഞതിലൂടെയാണ് നാടകം ജനകീയമായതെന്ന് മന്ത്രി ഇ പി ജയരാജൻ. മലയാളികളെ നാടകത്തെ പോലെ സ്വാധീനിച്ച മറ്റൊരു കലാരൂപമില്ലെന്ന് സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന നാടകാഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
Read Also: ദീര്‍ഘദൂര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന് കാരണം എന്ത്…?
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ഇന്നും നാളെയുമാണ് നാടകാഘോഷം. ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകൾ നാടക മത്സരത്തിൽ മാറ്റുരക്കും. ആദ്യ ദിനമായ ഇന്ന് ഒൻപത് നാടകങ്ങളും, നാളെ അഞ്ച് നാടകങ്ങളും ടാഗോർ തിയറ്ററിലെ വേദിയിലെത്തും.
ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും, 50,000 രൂപയുമാണ് സമ്മാനം ലഭിക്കുക. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പറയാൻ മറന്ന കഥകൾ എന്ന നാടകം സമാപനത്തോടനുബന്ധിച്ച് നാളെഅരങ്ങേറും. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
drama, e p jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here