സാഹക്ക് പകരം പന്ത്: ടീം മാനേജ്മെന്റിനെതിരെ വിമർശനവുമായി ഹർഷ ഭോഗ്ലെ

ന്യുസീലൻ്റിനെതിരായ ആദ്യ ടെസ്റ്റിൽ വൃദ്ധിമാൻ സാഹയ്ക്ക് പകരം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ കളിപ്പിച്ച ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഷ ഭോഗ്ലെ. ട്വിറ്ററിലാണ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്. ഹർഷ ഭോഗ്ലെ ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് ഇന്ത്യൻ ടീം മാനേജ്മെൻ്റിനെ വിമർശിച്ച് രംഗത്തെത്തിയത്.

‘ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ കാണുന്നത് സാഹയെ ഒഴിവാക്കിയതാണ്. സ്റ്റമ്പിനു പിന്നിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതിലുപരി കുറച്ച് റൺസ് നേടിയാൽ ടീമിലെത്താം എന്ന സന്ദേശമാണ് ഇപ്പോൾ ഇന്ത്യയിലെ യുവ വിക്കറ്റ് കീപ്പർമാർക്ക് നമ്മൾ നൽകിയിരിക്കുന്നത്.’- ഒരു ട്വീറ്റിലൂടെ ഹർഷ പറഞ്ഞു. ‘ശ്രേയ ഘോഷാലിനൊപ്പം വന്ന പെൺകുട്ടി ​ഗിറ്റാർ നന്നായി വായിക്കുമെന്ന് അറിഞ്ഞപ്പോൾ ശ്രേയയെ സം​ഗീത പരിപാടിയിൽ നിന്ന് വിലക്കി പറഞ്ഞു വിട്ടുവെന്ന വാർത്തക്കായി കാതോർക്കുന്നു!!’- മറ്റൊരു ട്വീറ്റിൽ ഹർഷ കുറിച്ചു.

താമസിയാതെ മൂന്നാമതൊരു ട്വീറ്റ് കൂടി ഹർഷ കുറിച്ചു. ‘തെറ്റിദ്ധരിക്കരുത്. ഇത് പന്തിനെപ്പറ്റിയല്ല. ടെസ്റ്റിൽ, ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്മാരെയും ഏറ്റവും മികച്ച നാല് ബൗളർമാരെയും ഏറ്റവും മികച്ച ഒരു വിക്കറ്റ് കീപ്പറെയും തിരഞ്ഞെടുക്കുമെന്നാണ് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത്. ആറാം നമ്പർ താരത്തിന് ഒരു സെക്കൻഡറി സ്കില്ലിനെപ്പറ്റിയും ചിന്തിക്കണം. മികച്ച യുവതാരമായതു കൊണ്ട് പന്ത് നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും സാഹയെ ഓർത്തിട്ട് വിഷമമുണ്ട്’- ഹർഷ കുറിച്ചു.

ട്വിറ്ററിൽ ടീം മാനേജ്മെൻ്റിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്. ഇത്ര നാളും സാഹ ടെസ്റ്റിൽ കാഴ്ച വെച്ച പ്രകടനങ്ങൾ എങ്ങനെ ഇന്ത്യക്ക് മറക്കാൻ സാധിച്ചു എന്നാണ് ട്വിറ്റർ ലോകം ചോദിക്കുന്നത്.

Story Highlights: Harsha Bhogle critisizes indian team in twitter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top