മരട് മാലിന്യം എവിടേക്ക് മാറ്റുന്നുവെന്ന് വ്യക്തമല്ല; ഗുരുതര ആരോപണങ്ങളുമായി നിരീക്ഷണ സമിതി

മരട് നഗരസഭയ്ക്കും മാലിന്യനീക്കം നടത്തുന്ന കമ്പനിക്കുമെതിരെ ഗുരുതര ആരോപണവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍ നിരീക്ഷണ സമിതി. മരടില്‍ നിന്ന് നീക്കം ചെയ്യുന്ന അവശിഷ്ടങ്ങള്‍ എവിടേക്ക് മാറ്റുന്നു എന്ന് വ്യക്തമല്ല. കായലിലേക്ക് നിയന്ത്രണങ്ങളില്ലാതെ സിമന്റ് കലര്‍ന്ന വെള്ളം ഒഴുക്കുന്നു. മത്സ്യസമ്പത്തിനൊപ്പം ജലജീവികളും എന്നെന്നേക്കുമായി നശിക്കാന്‍ ഇത് കാരണമാകും. കടുത്ത നടപടിക്ക് ദേശീയ ഹരിത ട്രിബ്യൂണലിനോട് ശുപാര്‍ശ ചെയ്തതായും നിരീക്ഷണ സമിതി ചെയര്‍മാന്‍ എ വി രാമകൃഷ്ണപിള്ള 24 നോട് പറഞ്ഞു.
അതീവ ഗുരുതരമായ ആരോപണങ്ങളാണ് മരട് നഗരസഭയ്ക്കും മാലിന്യനീക്കം നടത്തുന്ന കമ്പനിക്കുമെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ നിരീക്ഷണ സമിതി
ചെയര്‍മാന്‍ എ വി രാമകൃഷ്ണപിള്ള ഉന്നയിച്ചത്. ഫ്‌ളാറ്റ് മാലിന്യം നീക്കം ചെയ്യുന്നത് കുമ്പളത്തുള്ള യാര്‍ഡിലേക്കാണെന്നാണ് കരാറെടുത്ത കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത്രയധികം മാലിന്യം കൈകാര്യം ചെയ്യുന്ന യാര്‍ഡ് പരിശോധനയില്‍ കണ്ടെത്താനായില്ല. ഇതുവരെ നീക്കിയ ആറായിരം ടണ്‍ മാലിന്യം എങ്ങോട്ട് പോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം ആശങ്കയറിയിച്ചു.
മാലിന്യ നീക്കത്തിനിടെ കായലിലേക്ക് നിയന്ത്രണങ്ങളില്ലാതെ സിമന്റ് കലര്‍ന്ന വെള്ളം ഒഴുക്കുകയാണ്. മത്സ്യസമ്പത്തിനൊപ്പം ജലജീവികളും എന്നെന്നേക്കുമായി നശിക്കാന്‍ ഇത് കാരണമാകും. നോട്ടിസ് നല്‍കിയിട്ടും ഇത് തുടരുകയാണ്.
നഗരസഭയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ കടുത്ത നടപടിക്ക് ദേശീയ ഹരിത ട്രിബ്യൂണലിനോട് ശുപാര്‍ശ ചെയ്തതായും ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.
Story Highlights: marad flat demolishing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here