കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെയെന്ന് ഇടത് മുന്നണി

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് എൻസിപിക്ക് തന്നെയെന്ന് തീരുമാനിച്ച് ഇടത് മുന്നണി. എൽഡിഎഫ് യോഗത്തിന് ശേഷം സിപിഐഎം- സിപിഐ നേതാക്കൾ എൻസിപി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് സീറ്റ് എൻസിപിക്ക് തന്നെ നൽകാനുള്ള തീരുമാനമെടുത്തത്. എൻസിപിയിൽ നിന്ന് സിപിഐഎം സീറ്റ് ഏറ്റെടുത്തേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
Read Also: കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേത്, വിട്ടുവീഴ്ചയില്ല : ജോസ് കെ മാണി
നിലവിൽ സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് നേതാക്കൾ വിലയിരുത്തി. സീറ്റ് ഏറ്റെടുക്കുന്നത് ഇടത് മുന്നണിയുടെ രീതിയല്ലെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.
സ്ഥാനാർത്ഥി നിർണയം എത്രയും വേഗം പൂർത്തിയാക്കാൻ ഇടത് മുന്നണി എൻസിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. തിങ്കളാഴ്ച ചേരുന്ന എൻസിപി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here