ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗീകാരോപണവുമായി കന്യാസ്ത്രീ

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗീകാരോപണവുമായി കന്യാസ്ത്രീ. ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയാണ് മൊഴി നല്‍കിയത്. മഠത്തില്‍വച്ച് ബിഷപ് കടന്ന് പിടിച്ചെന്നും വിഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രി മൊഴി നല്‍കി.

ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രി മൊഴി നല്‍കി. കന്യാസ്ത്രിയുടെ മൊഴിയില്‍ ഫ്രാങ്കോയ്‌ക്കെതിരെ കേസ് എടുത്തില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലായെന്ന് കന്യാസ്ത്രി അറിയിച്ചതായാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഫ്രാങ്കോയെ ഭയന്നാണ് സത്യം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീയുടെ  മൊഴിയിലുണ്ട്.

Story Highlights: bishop franco

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top