Advertisement

എസ്എന്‍ഡിപി യോഗം ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ല : വെള്ളാപ്പള്ളി നടേശന്‍

February 21, 2020
1 minute Read

എസ്എന്‍ഡിപി യോഗം ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചികുളങ്ങരയിലെ വസതിയിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. വി മുരളീധരനുമായുള്ളത് സൗഹൃദപരമായ കൂടിക്കാഴ്ചയാണെന്നും വെള്ളാപള്ളി വ്യക്തമാക്കി.

അതേസമയം, വെള്ളാപ്പള്ളി കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖനാണെന്ന് ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിഡിജെസിന്റെ നേതൃത്വം സംബന്ധിച്ച് ബിജെപിക്ക് സംശയമില്ല. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന പാര്‍ട്ടിയാണ് ബിഡിജെഎസ്. അവരാണ് ബിജെപിയുടെ ഘടകകക്ഷിയെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

Story Highlights- SNDP , Vellapally Nadesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top