അപൂർവ പശുക്കളുമായി ഒരു ഫാം; ഏറ്റവും ചെറിയ പശു മുതൽ ‘ബാഹുബലി’ ഇനം വരെ

അപൂർവ ഇനം പശുക്കളുടെ വളർത്തുകേന്ദ്രമുണ്ട് കോഴിക്കോട് വേളൂരിൽ. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഇനം പശുവായ മാണിക്യം മുതൽ ബാഹുബലി സിനിമയിൽ കണ്ട് പരിചയിച്ച കാങ്കരജ് പശു വരെ എൻ വി ബാലകൃഷ്ണന്റെ കാമധേനു നാച്വറൽ ഫാമിൽ ഉണ്ട്. 125 വർഷം പഴക്കമുള്ള വീടും ആലയും ഇന്നും വലിയ മാറ്റമില്ലാതെയാണ് ബാലകൃഷ്ണൻ പരിപാലിക്കുന്നത്.
Read Also: നാൽപത്തിയഞ്ചാം വയസിൽ ചിത്രരചനയും ശിൽപകലയും പഠിച്ച വീട്ടമ്മ കലാരംഗത്ത് തിളങ്ങുന്നു
വീട്ടുമുറ്റത്തേക്ക് ആദ്യമെത്തിയാൽ മണിയും കിലുക്കി നിൽക്കുന്ന മാണിക്യത്തെ കാണാം. ലോകത്തിലെ ഏറ്റവും ചെറിയ വെച്ചൂർ ഇനത്തിൽപ്പെട്ട പശുവെന്ന ഖ്യാതിയോടെ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച മാണിക്യത്തിന് ഇപ്പോൾ 12 വയസായി. 61.1 സെന്റി മീറ്ററാണ് ഉയരം. ബാലകൃഷ്ണനും കുടുംബാംഗങ്ങളും എന്തു പറഞ്ഞാലും മാണിക്യം അനുസരിക്കും. അത്ര ഇണക്കത്തോടെയാണ് മാണിക്യത്തെ വളർത്തുന്നത്.
2015ലാണ് ലോകത്തെ ഏറ്റവും ചെറിയ പശുവെന്ന ഗിന്നസ് റെക്കോർഡ് മാണിക്യത്തിന് നൽകിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ പശുക്കള്‍ മാത്രമാണ് ബാലകൃഷ്ണന്റെ ഫാമിലുള്ളത്.
സിനിമയിൽ കണ്ട് പരിചയമുള്ള കാങ്കരാജാണ് കൂട്ടത്തിൽ കുഴപ്പക്കാരൻ. രാജസ്ഥാനിൽ നിന്നുമാണ് ഇവയെ കൊണ്ടുവന്നിട്ടുള്ളത്.കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട പശു അധിക ഇടങ്ങളിൽ ഒന്നും ഇല്ല. ഫാമിലെ താരമായ മാണിക്യത്തിന്റെ ശുദ്ധമായ പാൽ കുപ്പിയിലാക്കി കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്.
cow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here