നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് ; ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രിംകോടതിയിലേക്ക്

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സിബിഐ സുപ്രിംകോടതിയിലേക്ക്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെപ്പറ്റി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

രാജ്കുമാര്‍ കസ്റ്റഡി കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്ത ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. നിയമോപദേശം കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും. നേരത്തെ എസ്‌ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതികളായ പൊലീസുകാരെയും അറസ്റ്റ് ചെയ്യാന്‍ സുപ്രിംകോടതി നിര്‍േദശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഉത്തരവ് ചോദ്യംചെയ്യാതെ പൊലീസുകാരെ അറസ്റ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആറ് പൊലീസുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

 

Story Highlights-  nedumkandam case, cbi,  supreme court,  hc action

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top