നിർഭയ കേസ് പ്രതി വിനയ് ശർമയ്ക്ക് മാനസിക പ്രശ്‌നമില്ലെന്ന് തിഹാർ ജയിൽ അധികൃതർ

നിർഭയ കേസ് പ്രതി വിനയ് ശർമയ്ക്ക് മാനസിക പ്രശ്‌നമില്ലെന്ന് തിഹാർ ജയിൽ അധികൃതർ. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിനയ് ശർമ ജയിൽ ചുമരിൽ തലയിടിച്ച് സ്വയം പരുക്കേൽപ്പിച്ചത്. തല ഇടിച്ചു പൊട്ടിക്കാൻ ശ്രമിച്ചതിൽ ചെറിയ പരുക്ക് മാത്രമാണുണ്ടായതെന്നും ജയിൽ അധികൃതർ പറഞ്ഞു. മാനസിക രോഗത്തിന് ചികിത്സ വേണമെന്ന വിനയ് ശർമയുടെ ഹർജി കോടതി വിധി പറയാൻ മാറ്റി.
Read Also: നിർഭയ കേസ്; വിനയ് ശർമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ തിഹാർ ജയിൽ അധികൃതരോട് കോടതി റിപ്പോർട്ട് തേടി
കൃത്യസമയത്ത് തന്നെ ജയിൽ അധികൃതർ ചികിത്സ ലഭ്യമാക്കിയെന്ന് സർക്കാർ അഭിഭാഷകൻ പട്യാല ഹൗസ് കോടതിയെ അറിയിച്ചു. ജയിലിലെ സിസിടിവി ദൃശ്യങ്ങളും കൈമാറി.
മാനസിക പ്രശ്‌നമുണ്ടെന്ന വിനയ് ശർമയുടെ വാദം തെറ്റാണ്. സ്വന്തം അമ്മയെ തിരിച്ചറിയാൻ കഴിയില്ലെന്നാണ് പറയുന്നത്. അമ്മയേയും അഭിഭാഷകനെയും കഴിഞ്ഞ ദിവസങ്ങളിൽ വിനയ് ശർമ ജയിൽ ഫോണിൽ നിന്ന് വിളിച്ചിരുന്നു. വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാണ് പുതിയ തന്ത്രങ്ങളെന്നും തീഹാർ ജയിൽ അധികൃതർ കോടതിയിൽ പറഞ്ഞു.
മാനസിക പ്രശ്‌നമുണ്ടെന്ന പ്രതിയുടെ വാദം നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.
nirbaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here