ഷഹീൻ ബാഗ് സമരം; പൊലീസ് അടച്ച നോയ്ഡ- കാളിന്ദികുഞ്ച് ലിങ്ക് റോഡ് പ്രക്ഷോഭകർ തുറന്നു

ഷഹീൻ ബാഗിന് സമീപം പൊലീസ് അടച്ച നോയ്ഡ- കാളിന്ദികുഞ്ച് ലിങ്ക് റോഡ് പ്രക്ഷോഭകർ തുറന്നു. ഡൽഹി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ എടുത്തുമാറ്റി. എന്നാൽ, നോയ്ഡ- ഫരീദാബാദ് റോഡ് തുറക്കാതെ ഗതാഗതം സുഗമമാകില്ല.

പൗരത്വ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബർ പതിനഞ്ചിന് ഷഹീൻ ബാഗിൽ പ്രക്ഷോഭം തുടങ്ങിയതിന് പിന്നാലെയാണ് സമീപത്തെ റോഡുകളിലെ ഗതാഗതം പൊലീസ് തടഞ്ഞത്. ഇന്നലെ നോയ്ഡ-ഫരീദാബാദ് റോഡ് തുറന്നെങ്കിലും ഒരു മണിക്കൂറിനുള്ളിൽ വീണ്ടും അടച്ചിരുന്നു. എന്നാൽ, പൊലീസിന്റെ നടപടിയിൽ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥർ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top