കുട്ടനാട്ടില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍

കുട്ടനാട്ടില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് അനുകൂലമാണ് എന്ന പ്രതീക്ഷയുണ്ടെന്നും, 27 ന് ചേരുന്ന എന്‍എസിപി നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച ധാരണയാകുമെന്നും തോമസ് കെ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ലേക്പാലസ് വിഷയത്തില്‍ തോമസ് ചാണ്ടിയെ ചിലര്‍ ഗൂഢാലോചന നടത്തി വേട്ടയാടുകയായിരുന്നു. ലേക്പാലസില്‍ ഒരു നിയമ ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഇന്ന് വ്യക്തമായി. എന്നാല്‍ ഈ വിഷയത്തില്‍ തോമസ് ചാണ്ടിക്ക് അന്ന് നീതി ലഭിച്ചെല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകളും ഊഹാപോഹങ്ങളും ശക്തമായിരിക്കെയാണ് നിലപാട് വ്യക്തമാക്കി തോമസ് കെ തോമസ് രംഗത്തെത്തിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ താന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹം കുടുംബത്തിനും നാട്ടുകാര്‍ക്കുമുണ്ട്. പാര്‍ട്ടി നേതൃത്വത്തിനും എതിര്‍പ്പുണ്ടാകുമെന്ന് കരുതുന്നില്ലെന്നും , 27 ന് ചേരുന്ന എന്‍സിപി സംസ്ഥാന നേതൃയോഗം ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ നേതൃത്വം നല്‍കുകയും, ജനപ്രതിനിധിയായിരുന്ന തോമസ് ചാണ്ടിയുടെ അഭാവത്തില്‍ അദ്ദേഹത്തിന് വേണ്ടി മണ്ഡലത്തില്‍ ഇടപെട്ടിരുന്ന തോമസ് കെ തോമസിന്റെ അവകാശ വാദം പാര്‍ട്ടിയും മുന്നണിയും അംഗീകരിച്ചിട്ടുണ്ട് എന്നാണ് സൂചന.

 

Story Highlights- Kuttanad by-election, LDF , NCPനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More