മികച്ച ലാഭവിഹിതം ഗ്യാരണ്ടി; അറിയാം പ്രവാസി ഡിവിഡന്റ് പദ്ധതിയെകുറിച്ച്

പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് സ്വീകാര്യതയേറുകയാണ്. മികച്ച ലാഭവിഹിതം ഗ്യാരണ്ടി നൽകുന്നതുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതിക്ക് ജനപിന്തുണയേറുന്നത്.

എന്താണ് പ്രവാസി ഡിവിഡന്റ് പദ്ധതി

2019 ഡിസംബർ 14-ാം തിയതി മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. 1500 ഓളം പ്രവാസികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 15-2-2020 ലെ കണക്കനുസരിച്ച് 140 ലേറെ നിക്ഷേപകരിൽ നിന്നായി 25, 35 കോടി രൂപ ഈ പദ്ധതി വഴി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കും. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി.

ഗ്യാരണ്ടി നൽകുന്ന ലാഭവിഹിതം തുടക്കകാല ഓഫർ…

സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗപ്പെടുത്തുന്നു. ഇപ്പോൾ ഗാരണ്ടി നൽകുന്ന ലാഭവിഹിതം പദ്ധതിയുടെ തുടക്കകാല ഓഫറാണ്. ഭാവിയിൽ ഇതിൽ മാറ്റം വന്നേക്കാം. അതുകൊണ്ട് പദ്ധതിയിൽ ഉടൻ ചേരുന്നവർക്ക് മാത്രം ലാഭവിഹിതം ഉറപ്പ് നൽകുന്നുള്ളു.

പദ്ധതിയിൽ എങ്ങനെ അംഗമാകാം ?

പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം- http://pravasikerala.org/dividend/

Story Highlights- Kiifb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top