തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ പുന്നയൂർക്കുളം ചെറായിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കെട്ടുങ്ങൽ സുലേഖയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുലേഖയുടെ ഭർത്താവ് എരമംഗലം സ്വദേശി യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. യൂസഫും സുലേഖയും വഴക്കിനെ തുടർന്ന് ഏറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ സുലേഖ താമസിക്കുന്ന വീട്ടിൽ എത്തിയ യൂസഫ് വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് മുറിയിൽ ഉറക്കത്തിലായിരുന്നു സുലേഖയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുലേഖയും മാതാവും മാത്രമായിരുന്നു സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Story highlight: Thrissure, murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top