ഇറാനിൽ 11-ാം പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി

ഇറാനിൽ 11-ാം പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് ഹസ്സൻ റൂഹാനിയുടെ കൺസർവേറ്റീവ് പാർട്ടിയും പ്രതിപക്ഷമായ റിഫോർമിസ്റ്റ് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം.

പ്രാദേശിക സമയം വൈകീട്ട് 6 മണിയോടെ അവസാനിക്കേണ്ടിയിരുന്ന വോട്ടെടുപ്പ് സമയം പോളിംഗ് സ്റ്റേഷനുകളിലെ നീണ്ട ക്യൂ കാരണം പല തവണ ദീർഘിപ്പിക്കുകയായിരുന്നു. 7000ത്തോളം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 666 പേർ സ്ത്രീകളാണ്. രാജ്യത്തെ വിവിധ പള്ളികളിലും സ്‌കൂളുകളിലുമായി 55,000 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരുന്നത്.

ജനുവരിയിൽ അമേരിക്കൻ ആക്രമണത്തിൽ കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്, അബദ്ധവശാൽ ഉക്രൈൻ വിമാനം വെടിവെച്ചിട്ടതിനെ തുടർന്ന് 176 പേർ കൊല്ലപ്പെട്ട സംഭവം, എണ്ണ വില വർധനവിനെതിരായി രാജ്യത്ത് തുടരുന്ന ജനകീയ പ്രക്ഷോഭങ്ങൾ, സാമ്പത്തിക പ്രതിസന്ധി, തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചയായത്.

2016 ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ ഹസ്സൻ റുഹാനിയുടെ കൺസർവേറ്റീവ് പാർട്ടിക്ക് ഇത്തവണ കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് പൊതുവിലയിരുത്തൽ. ഫലപ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Story Highlights- Iran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top