വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബന്ധു പീഡിപ്പിച്ചു

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി അടുത്ത ബന്ധു പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി വനത്തിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. രണ്ട് മണിക്കൂറോളം പൊലീസ് തിരച്ചിൽ നടത്തിയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

സുൽത്താൻബത്തേരി സ്റ്റേഷൻ പരിതിയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പതിനാലുകാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട ഒപ്പമുണ്ടായിരുന്ന കുട്ടികൾ വിവരം നൽകിയതിനെ തുടർന്ന് കോളനി നിവാസികളും പൊലീസും ചേർന്ന് തിരച്ചിൽ നടത്തി. രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ബന്ധുവായ പ്രതി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

പെൺകുട്ടി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top