പത്താം ക്ലാസ് പരീക്ഷയെഴുതാൻ സാധിച്ചില്ല; ദുരിതത്തിലായി തോപ്പുംപടി അരൂജ സ്‌കൂൾ വിദ്യാർത്ഥികൾ

പത്താം ക്ലാസ് പരീക്ഷയെഴുതാനാകാതെ കൊച്ചി തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാർ വിദ്യാർത്ഥികൾ ദുരിതത്തിൽ. ഇന്നാണ് പത്താം ക്ലാസ് പരീക്ഷകൾ തുടങ്ങുന്നത്. ആദ്യ പരീക്ഷയെഴുതാൻ സ്‌കൂളിൽ എത്തിയപ്പോഴാണ് പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന കാര്യം വിദ്യാർത്ഥികൾ അറിയുന്നത്. ഇതെ തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു.

കടവന്ത്രയുളള എസ്ഡിപിവൈ സ്‌കൂളിൽ പരീക്ഷ നടത്താനായിരുന്നു അരൂജ സ്‌കൂൾ അനുമതി തേടിയിരുന്നത്. എന്നാൽ ഇതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഇതെ തുടർന്ന് ഫെബ്രുവരി 10ന് സ്‌കൂൾ അധികൃതർ കോടതിയെ സമീപിച്ചു. ഈ കേസ് കോടതി നാളെ പരിഗണിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന കാര്യം അധ്യാപകർ പോലും അറിയുന്നത് ഇന്നാണ്.

ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് നഷ്ടമാവുക അവരുടെ ഒരു വർഷമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇത് സംബന്ധിച്ച് ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.

Story Highlights- 10th board, cbseനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More