‘ക്രമസമാധാനം പുനഃസ്ഥാപിക്കൂ’; അമിത് ഷായോട് അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ട്വിറ്ററിലൂടെയാണ് ക്രമസമാധാനമെന്ന ആവശ്യവുമായി കേജ്‌രിവാൾ രംഗത്തെത്തിയത്.

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ സമാധാനത്തിനും ഐക്യത്തിനും ക്ഷതമേറ്റതായുള്ള ദുഃഖകരമായ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. അമിത് ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ താൻ അഭ്യർഥിക്കുകയാണെന്നും വ്യക്തമാക്കി.


അതേസമയം, ഡൽഹി പൊലീസിനോട് ക്രമസമാധാനം വീണ്ടെടുക്കാൻ ആവശ്യമായ നടപടികൾ കൈക്കൊളളാൻ നിർദേശം നൽകിയതായി ലെഫ്.ഗവർണർ അനിൽ ബെയ്ജാൽ അറിയിച്ചു. ഡൽഹിയിലെ നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും ഗവർണർ അഭ്യർഥിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top