നെടുമ്പാശേരിയിൽ ടാക്‌സി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

dead body

നെടുമ്പാശേരിയിൽ ടാക്‌സി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി രമേശിനെയാണ് ദുരൂഹസാഹചര്യത്തിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസും ഫോറൻസിക് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

നാല് ദിവസം മുൻപാണ് പാലക്കാട് നെന്മാറ സ്വദേശിയായ രമേശ് നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഓഫീസിൽ നിന്നിറങ്ങിയത്. നെടുമ്പാശേരിയിലെ ശിൽപ കൺസ്ട്രക്ഷൻസിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു രമേശ്. തിങ്കളാഴ്ച രാവിലെ രമേശിനെ നെടുമ്പാശേരി ചെത്തിക്കോട്ട് പള്ളിക്ക് സമീപത്തുള്ള താമസ സ്ഥലത്തെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹത്തിന്റെ പുറത്ത് അകാരണമായി തൊലി പൊളിഞ്ഞു പോയിട്ടുണ്ട്. സംഭവത്തിൽ പൊലീസും ഫോറൻസിക്കും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കാര്യമായ പരുക്കുകൾ ഒന്നും മൃതദേഹത്തിൽ നിന്ന് കണ്ടെത്താനായില്ലെന്നും ഇതേ കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംഭവത്തിൽ ചോദ്യം ചെയ്തു വരുകയാണെന്നും പൊലീസ് അറിയിച്ചു.

Story Highlights- Nedumbasery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top