Advertisement

ഡൽഹിയിൽ കലാപം വ്യാപിക്കുന്നു; നിരോധനാജ്ഞ ഒരു മാസത്തേക്ക് നീട്ടി

February 25, 2020
Google News 0 minutes Read

ഡൽഹിയിൽ കലാപം വ്യാപിക്കുന്നു. ഗോകുൽപുരിയിലെ മുസ്തഫാബാദിലാണ് കലാപമുണ്ടായത്. നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി.

കലാപം കണക്കിലെടുത്ത് ഡൽഹിയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനിച്ചു. 35 കമ്പനി അർധസൈനിക വിഭാഗത്തെയാണ് വിന്യസിക്കുക. അതേസമയം, കലാപത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.

അതിനിടെ ഡൽഹിയിൽ കലാപം നിയന്ത്രിക്കാൻ അതിർത്തികൾ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ഡൽഹിക്ക് പുറത്തുനിന്നുള്ളവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനെത്തുന്നുണ്ട്. അതിർത്തികൾ അടച്ചിട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണം. കൊല്ലപ്പെട്ടവർ ആരായാലും അവർ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണമെന്നും കേജ്രിവാൾ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here