ഡല്‍ഹി കലാപം ; മരിച്ചവരുടെ എണ്ണം പതിമൂന്നായി, ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പ്രഖ്യാപിച്ചു

ഡല്‍ഹി കലാപത്തില്‍ 13 പേര്‍ മരിച്ചതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചിലയിടങ്ങളില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനാണ് പൊലീസിന് നിര്‍ദേശം. ജാഫ്രബാദ് മെട്രോ സ്റ്റേഷന് താഴെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ഒഴിപ്പിച്ചു. വീണ്ടും പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ ജഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു.

കലാപത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധിയായിരിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസവകുപ്പ് മന്ത്രി മനീഷ് സിസോദിയ അറിയിച്ചു. സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അറിയിച്ചു. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 56 പൊലീസുകാര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.

 

 Story Highlights: Citizenship Amendment Act, delhi riot.sshoot-at-site order 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top