കെഎഎസ് പരീക്ഷാ ചോദ്യങ്ങൾ പാകിസ്താൻ സിവിൽ സർവീസ് പരീക്ഷാ ചോദ്യ പേപ്പറിലേത് : പിടി തോമസ് എംഎൽഎ

കെഎഎസ് പരീക്ഷാ ചോദ്യങ്ങൾ പാകിസ്താൻ സിവിൽ സർവീസ് പരീക്ഷാ ചോദ്യ പേപ്പറിലേതെന്ന് പിടി തോമസ് എംഎൽഎ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു എംഎൽഎയുടെ ആരോപണം.

കേരളാ അഡ്മിനിസ്‌ട്രേറ്റിവ് സർവീസ് പരീക്ഷയിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ ആറ് ചോദ്യങ്ങൾ 2001ൽ പാകിസ്താൻ സിവിൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ നിന്ന് എടുത്തിട്ടുള്ളതാണെന്നാണ് പിടി തോമസ് എംഎൽഎയുടെ ആരോപണം. സർക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടേയും ഗുരുതര വീഴ്ചയാണ് ഇതെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 22നാണ് കെഎഎസ് പരീക്ഷ നടന്നത്. രണ്ട് ഘട്ടമായി നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ കടുകട്ടിയായിരുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ കെഎഎസ് പരീക്ഷ ട്രോളുകളിലും നിറഞ്ഞിരുന്നു.

Story highlights- Civil service exam, KAS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top