മെലാനിയാ ട്രംപ് ഡല്‍ഹി മോത്തിബാഗിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു

അമേരിക്കന്‍ പ്രഥമ വനിത മെലാനിയാ ട്രംപ് ഡല്‍ഹി മോത്തിബാഗിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനെസ് പാഠ്യപദ്ധതി അറിയുന്നതിനായിരുന്നു സന്ദര്‍ശനം. വാദ്യഘോഷങ്ങളോടെയായിരുന്നു യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിനെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത്.

2018 ല്‍ ആം ആദ്മി സര്‍ക്കാര്‍ നടപ്പിലാക്കിയ ഹാപ്പിനെസ് പാഠ്യപദ്ധതിയെക്കുറിച്ച് അറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍വോദയാ സ്‌കൂളിലെ സന്ദര്‍ശനം. ക്ലാസുകളിലെത്തി മെലാനിയ കുട്ടികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും മെലാനിയ ആസ്വദിച്ചു.

Story Highlights: Donald trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top