വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; മജിസ്‌ട്രേറ്റിന് മുന്നിൽ ഇന്ന് മൊഴി രേഖപ്പെടുത്തും

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കാത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുക്കും. സംഭവശേഷം കാട്ടിലേക്ക് ഓടിപ്പോയ കുട്ടിയുടെ ബന്ധുവായ പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് കോളനിയിലെത്തിയ പ്രതി പതിനാലുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സുഹൃത്തുക്കൾ വിവരം നൽകിയതനുസരിച്ച് കോളനി നിവാസികളും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.ബത്തേരിയിൽ ചികിത്സയിലുളള പെൺകുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുൻപാകെ രേഖപ്പെടുത്തും.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ഉൾ്‌പെടെ ചേർത്താകും കേസെടുക്കുക.സംഭവശേഷം കാട്ടിലേക്ക് ഓടിപ്പോയ കുട്ടിയുടെ ബന്ധുവിന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Highlights- Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here