Advertisement

ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെ; ആത്മഹത്യയെന്ന വാദം തള്ളി പൊലീസ്

18 hours ago
Google News 2 minutes Read
police says noushad and his team murdered hemachandran

സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന പ്രതി നൗഷാദിന്റെ വാദം തള്ളി അന്വേഷണസംഘം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. തെറ്റു പറ്റിപ്പോയെന്ന് നൗഷാദ് അന്വേഷണ സംഘത്തിന് വാട്‌സ്ആപ് സന്ദേശം അയച്ചിരുന്നുവെന്നും അന്വേഷണസംഘം സ്ഥിരീകരിക്കുന്നു. നൗഷാദിന്റെ വാദങ്ങളെ തള്ളുന്ന പൊലീസ്, കേസില്‍ രണ്ട് സ്ത്രീകളെ കൂടി പ്രതിചേര്‍ക്കാന്‍ നീക്കം നടത്തുന്നുണ്ട്. ഒരാള്‍ ഹേമചന്ദ്രനെ മെഡിക്കല്‍ കോളേജ് പരിസരത്തേക്ക് എത്തിക്കാനായി ഫോണില്‍ വിളിച്ച കണ്ണൂര്‍ സ്വദേശി. ഹേമചന്ദ്രന്റെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ച ഗുണ്ടല്‍പ്പേട്ട് സ്വദേശിയായ സൗമ്യയും പ്രതിപ്പട്ടികയിലുള്‍പ്പെടാനാണ് സാധ്യത. (police says noushad and his team murdered hemachandran)

കടംവാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നൗഷാദിന്റെ ഫേസ്ബുക്ക് വിഡിയോ. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം കുഴിച്ച് മൂടിയതെന്നും വിഡിയോയയില്‍ നൗഷാദ് പറയുന്നു.

Read Also: സര്‍ക്കാര്‍ പദവികളില്‍ ‘ചെയര്‍മാന്‍’ പ്രയോഗം ഇനിയില്ല; പകരം ‘ചെയര്‍പേഴ്‌സണ്‍’

നാട്ടിലെത്തുമ്പോള്‍ തന്നെ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെയാണ് ബത്തേരി ബീനാച്ചി സ്വദേശിയായ നൗഷാദ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നൗഷാദിന്റെ വാദം. തനിക്കും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ ഹേമചന്ദ്രന്‍ പണം നല്‍കാനുണ്ട്. പണം നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ആത്മഹത്യയെന്നും സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നുമാണ് നൗഷാദ് പറയുന്നത്. രണ്ട് മാസത്തെ വിസിറ്റിംഗ് വിസ കാലാവധി തീരുന്ന സാഹചര്യത്തില്‍ നാട്ടിലെത്തി പൊലീസിന് കീഴടങ്ങുമെന്നും നൗഷാദ് പറഞ്ഞു.

Story Highlights : police says noushad and his team murdered hemachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here