ആലുവയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ആലുവയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. വടുതല സ്വദേശി കെ എ രതീഷിനെയാണ് ഒന്നരക്കിലോ കഞ്ചാവുമായി ആലുവ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ആലുവ കോടതിയില്‍ എത്തിച്ച പ്രതിയെ റിമാന്റ് ചെയ്തു. വിദ്യാര്‍ത്ഥികളില്‍ കഞ്ചാവ് വില്‍പന നടത്തി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

ആവശ്യക്കാര്‍ ഫോണ്‍ വഴി മെസ്സേജ് അയക്കുകയും രതീഷ് പല സ്ഥലങ്ങളിലായി കഞ്ചാവ് എത്തിച്ച് കൊടുക്കുകയുമാണ് ചെയ്തിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പന നടത്തിരുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നിരന്തരം കഞ്ചാവ് എത്തിച്ച നല്‍കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ആലുവ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Highlights- Aluva, Excise, arrested, cannabis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top