അമിത് ഷായുടെ കേരള സന്ദർശനം റദ്ദാക്കി

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനം റദ്ദാക്കി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അമിത് ഷാ നാളെ കേരളത്തിൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഡൽഹിയിലെ അന്തരീക്ഷം മോശമായ സാഹചര്യത്തിൽ തീരുമാനം മാറ്റുകയായിരുന്നു.

കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നാളെ വൈകിട്ട് 5.30 നാണ് അനുസ്മരണ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ കേരള കലാമണ്ഡലം മുൻ ചെയർമാൻ ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും.

read also: ഡൽഹിയിൽ കലാപം തുടരുന്നു; വെടിയേറ്റ് 70 പേർ ചികിത്സയിൽ

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷം ഡൽഹിയിൽ കലാപമായി മാറിയിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലാണ് കലാപം രൂക്ഷമായിരിക്കുന്നത്. സംഘർഷത്തിൽ പതിമൂന്നോളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വെടിയേറ്റ് 70 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. ഏറെ പാടുപ്പെട്ടാണ് ഇവിടേക്ക് ആംബുലൻസുകൾക്കും അഗ്‌നിശമനസേന യൂണിറ്റുകൾക്കും എത്താൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദർശനം റദ്ദാക്കിയത്.

story highlights- Amit shah, kerala visit, delhi riots, P Parameswaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top