ഡല്‍ഹി കലാപത്തില്‍ മരണ സംഖ്യ 20 ആയി

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. പരുക്കേറ്റ് ഗുരു തേജ് ബഹദൂര്‍ (ജിടിബി) ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് മരിച്ചത്. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ കുമാര്‍ ഗൗതം മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയിലെത്തിച്ച 189 പേരില്‍ 20 പേര്‍ മരിച്ചു എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Sunil Kumar Gautam Medical Superintendent, Guru Teg Bahadur (GTB) Hospital: Out of all the people that were brought to the hospital 189 are injured and 20 are dead. #DelhiViolence pic.twitter.com/U8dlp4nrZV
— ANI (@ANI) February 26, 2020
അതേസമയം, പൊലീസ് എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രശ്‌ന ബാധിത മേഖലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചതായി കേജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. 200 ഓളം പേര്‍ക്കാണ് കലാപത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കലാപങ്ങള്‍ ഉണ്ടായ മേഖലകളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞ് പോവുകയാണ്.
Citizenship Amendment Act, delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here