ഡല്‍ഹി കലാപം: മരണസംഖ്യ 22 ആയി

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ കലാപ ബാധിത മേഖലകളില്‍ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.
ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മൃതദേഹം ചാന്ദ്ബാഗിലെ അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തി. കലാപത്തില്‍ അന്‍പത്തിയാറ് പൊലീസുകാര്‍ക്ക് അടക്കം ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. മുപ്പത്തിയഞ്ചുപേരുടെ നില ഗുരുതരമാണ്. പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
45 ട്രൂപ്പ് അര്‍ധ സൈനിക വിഭാഗത്തെ കലാപ ബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തെ അടിയന്തരമായി വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കലാപം നിയന്ത്രിക്കാന്‍ പൊലീസിന് സാധിക്കുന്നില്ലെന്ന് കത്തില്‍ കേജ്‌രിവാള്‍ പറയുന്നു.
അതിനിടെ ഡല്‍ഹി കലാപത്തിന് വഴിവച്ച വിവാദ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന നിലപാടുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്തെത്തി. സമാധാന ശ്രമങ്ങള്‍ക്കായി രാജ്യം ഒന്നിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
Story Highlights: delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here