ഇന്ത്യയിലെ ഭരണാധികാരികൾ ആരധനാലയങ്ങൾക്ക് പകരം സ്‌കൂളുകളും ആശുപത്രികളും പണികഴിപ്പിക്കണം : രജ്ദീപ് സർദേശായി

ഇന്ത്യയിലെ ഭരണാധികാരികൾ ആരധനാലയങ്ങൾക്ക് പകരം കൂടുതൽ സ്‌കൂളുകളും ആശുപത്രികളും പണികഴിപ്പിക്കണമെന്ന് ഇന്നലെ ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്തു കൊണ്ട് പ്രമുഖ മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായി അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി ബില്ലിന്റെ ഉദ്ദേശശുദ്ധി മാനിക്കപ്പെടണമെങ്കിൽ അതിന്റെ രൂപരേഖയിൽ നിന്ന് വിവേചനപരമായ ഭാഗങ്ങൾ നീക്കണമെന്നും പൊതുസമൂഹത്തിൽ മതിയായ ചർച്ചകൾക്ക് ശേഷം മാത്രമേ ഏകീകൃത സിവിൽ നിയമം കൊണ്ടുവരാൻ പാടുള്ളൂ എന്നും ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനം ഒരു പരാജയമായെന്ന വസ്തുത ഇനിയെങ്കിലും പ്രധാനമന്ത്രി സമ്മതിക്കണമെന്നും ഇവിഎം തട്ടിപ്പ് എന്ന ആരോപണം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുന്നതിൽ നിന്നും പാർട്ടികൾ പിന്മാറണം എന്നും രജ്ദീപ് തുറന്നടിച്ചു.

രജ്ദീപ് സർദേശായിയുടെ പ്രഭാഷണപരിപാടിയിലും തുടർന്നുള്ള സംവാദത്തിലും സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ബുക്ക്‌ഫെസ്റ്റ് കൺവീനർ ഹരികൃഷ്ണൻ, സാഹിത്യവിഭാഗം സെക്രട്ടറി , ഫിറോസ് തിരുവത്ര, സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവ് എന്നിവർ സംബന്ധിച്ചു. രജ്ദീപ് സർദേശായിയുടെ പുതിയ പുസ്തകം ഏറ്റുവാങ്ങാൻ വായനക്കാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു . ബഹ്‌റൈൻ അന്താരാഷ്ട്ര പുസ്തകമേള 29 ന് അവസാനിക്കും. രാവിലെ 10 മുതൽ രാത്രി 11 മണി വരെയാണ് പുസ്തകമേള.

Story Highlights- Temple, Mosque

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top