പിണറായി വിജയന് വർഗീയ വാദികളുമായി കൂട്ടുകൂടിയ പാരമ്പര്യം: മുല്ലപ്പള്ളി രാമചന്ദ്രൻ

തരാതരം വർഗീയ വാദികളുമായി കൂട്ടുകൂടിയ പാരമ്പര്യമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ് ഡി പി ഐയുമായും വെൽഫെയർ പാർട്ടിയുമായും ചേർന്ന് തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചയാളാണ് പിണറായി. കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് പിണറായി എന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പൗരത്വനിയമ ഭേദഗതിക്കെതിരെ ഇടതുമുന്നണിയുമായി സംയുക്തസമരത്തിൽ സഹകരിച്ചത് പോലെയാണ് എസ് ഡി പി ഐ, വെൽഫെയർ പാർട്ടികളുമായി സഹകരിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

നേരത്തെ, ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍ ഭീതിയിലാണ്. ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെടുന്നു എന്ന ആശങ്ക അനേകം മലയാളികള്‍ അറിയിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ തീവ്രതയാണ് അത് തെളിയിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അതേ സമയം, ഡൽഹി കലാപത്തിൽ മരണം 20 ആയി. ആശുപത്രിയിലെത്തിച്ച 189 പേരില്‍ 20 പേര്‍ മരിച്ചു എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 200 ഓളം പേര്‍ക്കാണ് കലാപത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കലാപങ്ങള്‍ ഉണ്ടായ മേഖലകളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞ് പോവുകയാണ്.

Story Highlights: Mullappally Ramachandran critisizes pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top