ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കണം; രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

ഡല്‍ഹിയിലെ കലാപ പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, എകെ ആന്റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
Congress Interim President Sonia Gandhi in Delhi: There is a conspiracy behind the violence, country also saw this during Delhi elections. Many BJP leaders made inciting comments creating an atmosphere of fear and hatred. #DelhiViolence pic.twitter.com/O6c1at9bLO
— ANI (@ANI) February 26, 2020
‘ ഡല്‍ഹിയില്‍ കലാപം പടര്‍ന്ന് പിടിക്കുന്നതിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണ്. ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തുന്നു. ഇതാണ് കലാപത്തിന് ഇടയാക്കിയത്. സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരോ ഡല്‍ഹി സര്‍ക്കാരോ ഇടപെടുന്നില്ല ‘ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സോണിയാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി അക്രമങ്ങളുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവക്കണം എന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
Story Highlights- Restore peace in Delhi, Congress marches, Rashtrapati Bhavan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here