Advertisement

ഹർജികൾ ഹൈക്കോടതി പരിഗണിക്കും; ഡൽഹി കലാപത്തിൽ ഇടപെടാതെ സുപ്രിംകോടതി

February 26, 2020
1 minute Read

ഡൽഹി കലാപത്തിൽ ഇടപെടാതെ സുപ്രിംകോടതി. ഹർജികൾ ഹൈക്കോടതി പരിഗണിക്കട്ടെയെന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. അതേസമയം, കലാപം ദൗർഭാഗ്യകരമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജീവൻ നഷ്ടപ്പെട്ടതിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് ഹർജികൾ ഹൈക്കോടതി പരിഗണിക്കട്ടെയെന്ന നിലപാട് സുപ്രിംകോടതി സ്വീകരിച്ചത്. മധ്യസ്ഥരുടെ റിപ്പോർട്ട് പരിഗണിക്കില്ലെന്നും സുപ്രിംകോടതി അറിയിച്ചു. കലാപം രൂക്ഷമായപ്പോൾ നോക്കുകുത്തികളായ പൊലീസുകാരെ സുപ്രിംകോടതി നിശിതമായി വിമർശിച്ചു. പൊലീസ് നടപടികൾ കാര്യശേഷിയില്ലാത്തതെന്ന് കോടതി പറഞ്ഞു. വ്യത്യസ്ത മാർഗങ്ങൾ പൊലീസ് കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. ഷഹീൻബാഗ് സമരവുമായി ബന്ധപ്പെട്ട ഹർജികൾ മാത്രം പരിഗണിച്ചാൽ മതിയെന്ന നിലപാടും സുപ്രിംകോടതി സ്വീകരിച്ചു.

അതിനിടെ കലാപത്തിൽ കൊല്ലപ്പെട്ടവർ 20 ആയി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു രണ്ടുപേരാണ് ഒടുവിൽ മരിച്ചത്. 190 ഓളം പേർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്.

story highlights- delhi riots, delhi police, Supreme court of india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top