വെടിയുണ്ടകള്‍ കാണാതായ കേസ് ; എസ്എപി ക്യാമ്പിലെ എസ്‌ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു

കേരളാ പൊലീസിന്റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകള്‍ കാണാതായ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി എസ്എപി ക്യാമ്പിലെ എസ്‌ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. വെടിയുണ്ടകള്‍ കാണാതായ കേസില്‍ 11 പൊലീസുക്കാരാണ് പ്രതിപ്പട്ടികയിലുള്ളത്.

കേരളാ പൊലീസിന്റെ കൈയിലുണ്ടായിരുന്ന തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദം ശക്തമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം
ഊര്‍ജ്ജിതമാക്കിയത്. കേസില്‍ കണക്കെടുപ്പ് ഉണ്ടായപ്പോള്‍ 350 വ്യാജ കേയ്‌സുകള്‍ ഉണ്ടാക്കി കണക്കെടുപ്പില്‍ ഹാജരാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തത്. രണ്ട് മണിയോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 

Story Highlights: SI in SAP camp, custody, crime branch,  CAG report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top