സെലിബ്രിറ്റികളുടെ ലൈഫ് കഠിനമാണ്; ചാക്കോച്ചന്റെ ഓട്ടത്തിന് ജോജുവിന്റെ ട്രോള്‍

കഠിനമായ വ്യായമത്തിലായിരുന്നു കുഞ്ചാക്കോ ബോബന്‍. എന്നാല്‍, അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പൊട്ടിച്ചിരിയായി മാറിയിരിക്കുകയാണ്. കാരണക്കാരനായിരിക്കുന്നത് ജോജു ജോര്‍ജും.

ജോജുവും ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും തിരക്കഥാകൃത്ത് ഷാഹി കബീറും ഒരു കാറിലിരുന്നു പകര്‍ത്തിയ ചാക്കോച്ചന്റെ ഓട്ടത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്‌. ഈ വീഡിയോയില്‍ ജോജുവിന്റെയൊരു കമന്റാണ് ഹൈലൈറ്റ്. ഒരു കുന്നിന്‍ പുറത്തുകൂടി ഓടിക്കയറുകയായിരുന്നു ചാക്കോച്ചന്‍. ഓട്ടത്തിനിടയില്‍ ചിലയിടങ്ങളില്‍ കൈകുത്തി വീഴുന്നുമുണ്ട്. ഇതെല്ലാം കാറിലിരുന്നു ജോജുവും കൂട്ടരും വീഡിയോയില്‍ പകര്‍ത്തുകയാണ്. മൂവരെയും ചാക്കോച്ചനും കാണുന്നുണ്ട്. തങ്ങളൊരു ഡ്രൈവിന് വന്നതാണെന്ന് ജോജു ചാക്കോച്ചനോടായി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തങ്ങളെ കണ്ടതുകൊണ്ട് ഇനി ചാക്കോച്ചന് ഓട്ടം നിര്‍ത്താനും കഴിയില്ലെന്നു പറയുന്നിതിനൊപ്പമാണ് സെലിബ്രിറ്റികളുടെ ലൈഫ് കഠിനമാണെന്ന സ്വതസിദ്ധമായ സംസാര ശൈലിയില്‍ ജോജുവിന്റെ കമന്റ്. ഇതുകേട്ട് ഷൈജു ഖാലിദും ഷാഹി കബിറും കാറിനകത്തിരുന്നു പൊട്ടിച്ചിരിക്കുകയാണ്‌.

ചാര്‍ളിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു പൊലീസുകാരന്റെ വേഷമാണ് ചാക്കോച്ചന് ഇതിലെന്നാണ് വിവരം. ചാക്കോച്ചന്റെ ഇതുവരെ കാണാത്ത ലുക്ക് ആണ് ചിത്രത്തിലുള്ളതെന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായി കഠിനമായ വ്യായാമത്തിലാണ് താരം. നേരത്തെ ജിംനേഷ്യത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന കുഞ്ചാക്കോ ബോബന്റെ ഒരു ചിത്രവും സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയിരുന്നു.

Story highlight: Joju george, chakkochan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top