Advertisement

മോദിയെ വിമർശിക്കുന്ന ടിവി ഷോ ബ്ലോക്ക് ചെയ്ത് ഹോട്സ്റ്റാർ

February 27, 2020
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ടിവി പരിപാടി ബ്ലോക്ക് ചെയ്ത് പ്രമുഖ സ്ട്രീമിംഗ് മാധ്യമമായ ഹോട്സ്റ്റാർ. അമേരിക്കൻ കൊമേഡിയനായ ജോൺ ഒലിവർ അവതരിപ്പിക്കുന്ന ‘ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവർ’ എന്ന ഷോയുടെ ഒരു എപ്പിസോഡ് ആണ് ഹോട്സ്റ്റാർ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത്.

ഫെബ്രുവരി 25ന് സ്ട്രീം ചെയ്യേണ്ട എപ്പിസോഡ് ആണ് ഹോട്സ്റ്റാർ ഇന്ത്യയിൽ ലഭ്യമാക്കാതിരുന്നത്. എല്ലാ ചൊവ്വാഴ്ചയും രാവിലെ ആറു മണിക്കാണ് എമ്മി അവാർഡ് ലഭിച്ച ‘ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവർ’ എന്ന ഷോ ഇന്ത്യയിൽ ഹോട്സ്റ്റാർ സ്ട്രീം ചെയ്യുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട എപ്പിസോഡ് ആയിരുന്നു അന്നത്തേത്. എന്നാൽ 25ന് ഷോ കാണാൻ ഹോട്സ്റ്റാർ തുറന്ന സബ്സ്ക്രൈബേഴ്സിന് പഴയ എപ്പിസോഡുകൾ മാത്രമേ കണ്ടെത്താനായുള്ളൂ. വിഷയത്തിൽ ഹോട്സ്റ്റാർ പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ കേന്ദ്രം ഇതിൽ ഇടപെട്ടിട്ടില്ലെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി തിങ്കളാഴ്ച പകൽ 11.40നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഇരുവരെയും സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം ഇരുനേതാക്കളും സന്ദർശിച്ചു. ട്രംപും ഭാര്യയും ചേർന്ന് താജ്മഹലും സന്ദർശിച്ചു. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി. 300 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. 25നാണ് ട്രംപ് തിരികെ പോയത്.

Story Highlights: Hotstar blocks John Oliver show critical of Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here