സമ്പുഷ്ട കേരളം പദ്ധതി; ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചു

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടന്ന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കുകയും സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസി പുനഃരവലോകനം ചെയ്ത് കേരളത്തിനനുയോജ്യമായ പുതിയ കര്‍മ പദ്ധതി തയാറാക്കുകയുമാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. സൂക്ഷ്മ പോഷണക്കുറവിന്റെ പ്രതികൂല ഫലങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെയും അതിജീവനത്തെയും ബാധിക്കുന്നു.

സൂക്ഷ്മ പോഷണക്കുറവ് ആദ്യത്തെ ആയിരം ദിവസങ്ങള്‍ അഥവാ ഗര്‍ഭധാരണം മുതല്‍ രണ്ടു വയസുവരെയുള്ള നിര്‍ണായകമായ കാലഘട്ടത്തില്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെയും പ്രതികൂലമായി ബാധിക്കും.

മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ സൂക്ഷ്മ പോഷണക്കുറവ് ഒരു രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തെ തടയിടുകയും ചെയ്യുന്നു. ഈയൊരു പ്രാധാന്യം കണക്കിലെടുത്താണ് ദേശീയ അന്തര്‍ ദേശീയ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഈ വിഷയത്തെപ്പറ്റി ദേശീയ സമ്മേളനം സംഘടിപ്പിച്ചത്.

Story Highlights: k k shailajaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More