നടിയെ ആക്രമിച്ച കേസ്; വിസ്താരം ഇന്നും തുടരും

നടിയെ അക്രമിച്ച കേസില്‍ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക. നടിയെ അക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് കൊച്ചിയിലെ വിചാരണ കോടതിയില്‍ നടക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.
ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമണത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. അതിനാല്‍ ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ ചലച്ചിത്ര രംഗത്തു നിന്നുള്ളവരുടെ മൊഴി നിര്‍ണായകമാണ്.
നടന്‍ സിദ്ധിഖും നടി ബിന്ദു പണിക്കരും ഇന്നലെ കോടതിയിലെത്തിയിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ നാളെ വിസ്തരിക്കും. 136 സാക്ഷികളെയാണ് ആദ്യ ഘട്ടത്തില്‍ വിസ്തരിക്കുന്നത്.
Story Highlights: actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here