Advertisement

ജെഎൻയു രാജ്യദ്രോഹക്കേസ്; കനയ്യകുമാറിനെ വിചാരണ ചെയ്യാൻ അനുമതി

February 28, 2020
0 minutes Read

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി രാജ്യദ്രോഹക്കേസിൽ കനയ്യ കുമാർ ഉൾപ്പെടെയുള്ള മുൻ വിദ്യാർത്ഥികളെ വിചാരണ ചെയ്യും. ഡൽഹി സർക്കാരാണ് വിചാരണയ്ക്ക് അനുമതി നൽകിയത്. കനയ്യ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരായ കേസിൽ ഒരു വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

നാലുവർഷം മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂണിവേഴ്‌സിറ്റിയിൽ നടന്ന പ്രതിഷേധത്തിൽ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നതാണ് ഇവർക്കെതിരായ കേസ്. മുൻ വിദ്യാർത്ഥികളെ വിചാരണ ചെയ്യാനുള്ള അനുമതി ഡൽഹി സർക്കാർ വൈകിപ്പിച്ചതിനെ തുടർന്ന് കേസിന്റെ നടപടിക്രമങ്ങൾ നിലച്ചിരിക്കുകയായിരുന്നു.

ഡൽഹി ചീഫ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവർക്കെതിരായ കേസുള്ളത്. കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, ആക്കിബ് ഹുസൈൻ, ഉമർ ഗുൽ, മുജീബ് എന്നിവരാണ് കേസിലെ പ്രതികൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top