വയനാട്ടിൽ ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

വയനാട് വൈത്തിരി തളിപ്പുഴയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയോരത്ത് ഓടക്കൂട്ടത്തിനിടയിലായാണ് ഒരുമാസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ സമീപത്ത് കണ്ടെത്തിയ ബാഗിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരം പനമരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കാണാതായ ബാലൻ എന്നയാളുടെ മൃതദേഹമാണിതെന്നാണ് സൂചന. വൈത്തിരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top