പുൽവാമ ആക്രമണം; സ്‌ഫോടനത്തിന് സഹായം നൽകിയ ആൾ പിടിയിൽ

പുൽവാമ ഭീകരാക്രമണ കേസിൽ വഴിത്തിരിവ്. സ്‌ഫോടനത്തിന് സഹായം നൽകിയ ആളെ എൻഐഎ പിടികൂടി. ചാവേറിനെ സഹായിച്ച ഷക്കീർ അഹമ്മദ് ബാഗ്രേയാണ് പിടിയിലായത്. അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ഓവർഗ്രൗണ്ട് വർക്കറാണ് ഷക്കീർ അഹമ്മദ്. ഇയാളെ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കി. വിശദമായി ചോദ്യം ചെയ്യുന്നതിന് ഷക്കീറിനെ 15 ദിവസത്തേക്ക് എൻഐഎ. കസ്റ്റഡിയിൽ വിട്ടു.
2019 ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നാൽപ്പത് സിആർപിഎഫ് അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here