നിലമ്പൂരിൽ നിന്ന് കാണാതായ ഷഹീന്റെ സുഹൃത്തിനെയും കാണാനില്ല

നിലമ്പൂരിൽ നിന്ന് രണ്ട് കുട്ടികളെ കാണാതായി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഷഹീൻ സുഹൃത്തും സഹപാഠിയുമായ അജിൻഷാദിനെയുമാണ് കാണാതായത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ എവിടെ പോയെന്നതിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഇന്ന് പുലർച്ചെയോടെയാണ് ഷഹീനെ കാണാതാവുന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഷഹീൻ രാവിലെ സ്‌കൂളിൽ പോയിരുന്നു. പിന്നീട് മടങ്ങി വരാതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. നിലമ്പൂർ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകനാണ് കാണാതായ ഷഹീൻ.
സുഹൃത്ത് അജിൻഷാദിനെ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത് ഇന്ന് രാവിലെയാണ്. ഇരുവർക്കുമായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് കുട്ടികളെ കാണാതായ സന്ദേശം കൈമാറിയിട്ടുണ്ട്.
Story Highlights- Child Missing, Boy Missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here