കൂട്ടക്കൊല നടത്തുന്നവർ എങ്ങനെ ലോക സമാധാനം കൊണ്ടുവരും?; ഇന്ത്യയെ വിമർശിച്ച് തുർക്കി പ്രസിഡന്റ്

ഡൽഹിയിലെ കലാപത്തെ വിമർശിച്ച് തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗൻ. ഡൽഹിയിൽ മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തുകയാണെന്ന് എർദോഗൻ പറഞ്ഞു. ഇന്ത്യ ഇപ്പോൾ കൂട്ടക്കൊലകൾ ഏറിവരുന്ന രാജ്യമായി മാറിയിരിക്കുകയാണ്. ഇങ്ങനെയുള്ള രാജ്യം എങ്ങനെയാണ് ലോക സമാധാനം കൊണ്ടുവരികയെന്ന് അദ്ദേഹം ചോദിച്ചു.
Read Also: ‘ഇനിയൊരു തുർക്കി സൈനികന് മുറിവേറ്റാൽ സിറിയൻ സൈന്യത്തെ എവിടെവെച്ചും ആക്രമിക്കാം’ : തുർക്കി പ്രസിഡന്റ്
ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണങ്ങളാണ് മുസ്ലിങ്ങൾ നേരിടുന്നത്. ട്യൂഷൻ സെന്ററുകളിൽ പഠിക്കുന്ന കുട്ടികളെ വരെ ലോഹ ദണ്ഡുകൊണ്ട് അടിക്കുകയാണ്. ഇങ്ങനെയുള്ളവർ എങ്ങനെയാണ് ലോക സമാധാനം കൊണ്ടുവരുന്നത്? അത് അസാധ്യമാണ്. അവർക്ക് ജനസംഖ്യ കൂടുതലായതുകൊണ്ട് ശക്തരാണെന്ന് പ്രസംഗങ്ങളിൽ പറയുന്നു. എന്നാൽ അത് യഥാർത്ഥ ശക്തിയല്ലെന്നും എർദോഗൻ അങ്കാരയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഡൽഹി കലാപത്തിൽ മരണം 38 ആയി. 38 എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് രണ്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലാപത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഡിസിപി ജോയ് ടിർകെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാകും കേസുകളുടെ അന്വേഷണം. ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ബി കെ സിംഗാണ് ഇരു ടീമുകളെയും ഏകോപിപ്പിക്കുക.
200 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി നിലവില്‍ പൂര്‍വ സ്ഥിതിയിലേയ്ക്ക് നീങ്ങുകയാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് നിലവില്‍ അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. കലാപങ്ങള്‍ ഉണ്ടായ മേഖലകളില്‍ സുരക്ഷാ സേനയെ വിന്യാസിച്ചിട്ടുണ്ട്.
turkey president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here