ഷെയ്ൻ നിഗം പ്രശ്‌നത്തിൽ നേരിട്ടിടപെട്ട് മോഹൻലാൽ

ഷെയ്ൻ നിഗം പ്രശ്‌നത്തിൽ മോഹൻലാൽ നേരിട്ട് ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് നീക്കം. മാർച്ച് 3ന് താര സംഘടയായ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരും. അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. നിർമാതാക്കൾ വഴങ്ങിയേക്കുമെന്ന് സൂചന.

ഷെയ്ൻ നിഗത്തിന്റെ വിലക്കിനെതിരെയുള്ള നീക്കത്തിൽ നേരിട്ടിടപെട്ട് അമ്മ പ്രസിഡന്റ് മോഹൻലാൽ മാർച്ച് മൂന്നിന് മോഹൻലാൽ. മാർച്ച് മൂന്നിന് തിരിച്ചെത്തിയ ശേഷം അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചർച്ച നടത്തുക. നിലവിൽ നിർമാതാക്കളുമായുള്ള അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

ഷെയ്‌ന്റെ വിലക്ക് നീക്കുന്നതിന് നിർമാതാക്കൾ വഴങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നേരത്തെ ഒരുകോടി രൂപ നഷ്ട പരിഹാരം ഷെയിൻ നൽകണമെന്നായിരുന്നു നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്. ഇത്രയും തുക നൽകാനാകില്ലെന്ന് താര സംഘടന നിലപാട് സ്വീകരിച്ചതോടെ ചർച്ചകൾ വഴി മുട്ടിയിരുന്നു.

എന്നാൽ, അനുനയ നീക്കവുമായി താരസംഘടയുടെ നിർദേശ പ്രാകാരം ഷെയിൻ നേരിട്ട് വെയിൽ സിനിമയുടെ നിർമാതാവിന് കത്തയച്ചിരുന്നു. വെയിൽ സിനിമ പൂർത്തീകരിക്കണമെന്നും, ഇനി കൈപ്പറ്റാനുള്ള തുക വേണ്ട എന്നും കത്തിൽ വ്യക്തമാക്കിരുന്നു. തുടർന്നും പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേരിട്ടുള്ള ഇടപെടൽ.

Story highlight: Shine nigam, mohanlal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top