അമ്മയ്ക്ക് ഇന്ന് മധുര പതിനാറ്; പിറന്നാൾ ആശംസകൾ നേർന്ന് ചാക്കോച്ചൻ

അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ). ഫെബ്രുവരി 29 ആണ് ചാക്കോച്ചന്റെ അമ്മ മോളിയുടെ പിറന്നാൾ ദിനം. നാല് വർഷത്തിലൊരിക്കൽ മാത്രം പിറന്നാൾ ആഘോഷിക്കുന്ന അമ്മയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെയാണ് ചാക്കോച്ചൻ ആശംസകൾ നേർന്നിരിക്കുന്നത്.

 

‘ ഞാൻ എന്റെ ജീവിതത്തിൽ കണ്ട ശക്തരായ സ്ത്രീകളിൽ ഒരാൾ. ജീവിതത്തിലെ കാഠിന്യമേറിയ
പരീക്ഷണങ്ങളെ ധീരമായി നേരിട്ടുകൊണ്ട് ഉറച്ചു നിന്നു. തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയർത്തിപ്പിടിച്ചു. ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഏതെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് അധികമാർക്കും അറിയില്ല. കുടുംബത്തിലെ നെടുംതൂണും ഞങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണിയുമാണ്. ഞാൻ കുറച്ചെങ്കിലും നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. പിറന്നാൾ ആശംസകൾ അമ്മ… നാല് വർഷത്തിലൊരിക്കൽ മാത്രം വരുന്ന ദിവസമായതുകൊണ്ട് തന്നെ അമ്മയ്ക്ക് ഇപ്പോൾ മധുരപതിനാറാണ്. ഒരുപാട് സ്‌നേഹം, ഉമ്മകൾ. ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങൾക്കും അർഹയാണ് അമ്മ…’ ചാക്കോച്ചൻ കുറിച്ചു.

ചാക്കോച്ചന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ അടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടും ചിത്രങ്ങളാണ് അമ്മയുടെ പിറന്നാൽ ദിനത്തിൽ ചാക്കോച്ചൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുപ്പത്തിൽ അമ്മയ്‌ക്കൊപ്പം ചാക്കോച്ചനും സഹോദരിയും നിർക്കുന്നതും. സഹോദരിയുടെ മക്കൾക്കൊപ്പം ചാക്കോച്ചന്റെ മകൻ ഇസക്കുട്ടനെ അമ്മ മടിയിൽ ഇരുത്തിയിരിക്കുന്നതും.

Story highlight: Chakkochan, instagram post, amma, birthdayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More