മധ്യപ്രദേശിൽ ചരക്ക് തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

മധ്യപ്രദേശിൽ ചരക്ക് തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിൻഗ്രൗലിയിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

ഉത്തർപ്രദേശിലെ എൻടിപിസി പ്ലാന്റിലേക്ക് കൽക്കരിയുമായി പോയ ചരക്കുവണ്ടിയും ലോഡ് ഇല്ലാതെ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു വണ്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിഗ്നൽ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകട സ്ഥലത്ത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റേയും പൊലീസിന്റേയും പ്രദേശവാസികളുടേയും സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top